ആരോഗ്യം

ആരോഗ്യ വിവരങ്ങൾ

നിങ്ങൾക്ക് ശ്വാസം മുട്ടൽ പോലുള്ള ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, അടിയന്തിര വൈദ്യ സഹായത്തിനായി 000 എന്ന നമ്പരിൽ ദയവായി വിളിക്കുക.

കൊറോണ വൈറസിന്‍റെ രോഗലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

 • പനി
 • ചുമ
 • തൊണ്ട വേദന
 • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്.

മൂക്കൊലിപ്പ്, തലവേദന, പേശിയിലോ സന്ധികളിലോ വേദന, മനംപിരട്ടൽ, വയറിളക്കം, ഛർദ്ധി, മണക്കുന്നതിനുള്ള ശേഷി നഷ്‌ടപ്പെടൽ, രുചി തിരിച്ചറിയാനുള്ള ശേഷിയിൽ മാറ്റം, വിശപ്പില്ലായ്‌മ, ക്ഷീണം എന്നിവ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം.

നിങ്ങൾക്ക് സുഖമില്ലാതിരിക്കുകയും നിങ്ങൾക്ക് കൊറോണ വൈറസ് ഉണ്ടെന്ന് കരുതുകയും ചെയ്യുന്നുണ്ടെങ്കിൽ, വൈദ്യ സഹായം തേടുക.

കൂടുതൽ വിവരങ്ങൾക്ക് ദേശീയ കൊറോണ വൈറസ് ഹെൽപ്പ്‌ലൈനിൽ 1800 020 080 എന്ന നമ്പറിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്. നിങ്ങളുടെ ഭാഷയിലുള്ള ഒരു ദ്വിഭാഷിയുടെ സഹായം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, 131 450 എന്ന നമ്പറിൽ വിളിക്കുക.

ആളുകളെ സുരക്ഷിതമായി കഴിയാനും കമ്മ്യൂണിറ്റിക്കുള്ള അപകട സാധ്യത കുറയ്ക്കാനും, ഡിപ്പാർട്ടു‌മെന്‍റ് ഓഫ് ഹെൽത്തിന്‍റെ വെബ്‌സൈറ്റിൽ ഇംഗ്ലീഷ് ഇതര ഭാഷകളിൽ വിവിധ കാര്യങ്ങളെ കുറിച്ചുള്ള ബൃഹത്തായ വിവരങ്ങൾ ലഭ്യമാണ്.

നിങ്ങളുടെ ഭാഷയിലുള്ള കൂടുതൽ വിവരങ്ങൾ www.sbs.com.au/language/coronavirus എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.

COVID-19 പരിശോധനയും ചികിത്സയും

നിങ്ങൾക്ക് ഒരു വിസയില്ലെങ്കിലോ അല്ലെങ്കിൽ നിങ്ങളുടെ വിസ സ്റ്റാറ്റസിനെ കുറിച്ച് ഉറപ്പില്ലെങ്കിലോ പോലും, നിങ്ങൾ പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ പിന്തുടരണം. നിങ്ങൾക്ക് സുഖമില്ലാതിരിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുകയാണെങ്കിൽ, രോഗം എത്ര ചെറുതാണെങ്കിൽ കൂടിയും, നിങ്ങൾ വൈദ്യ സഹായം തേടേണ്ടതും COVID-19 പരിശോധനയ്‌ക്ക് വിധേയമാകേണ്ടതുമാണ്.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള COVID-19 റെസ്‌പിറേറ്ററി ക്ലിനിക്ക് കണ്ടെത്തുക.

സുരക്ഷിതമായി ഇരിക്കുക

 • എല്ലായിപ്പോ‌ഴും നല്ല ശുചിത്വം പാലിക്കുക, നിങ്ങളുടെ കൈകൾ 20 സെക്കൻഡ് സമയം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക, നിങ്ങളുടെ കണ്ണിലും മൂക്കിലും വായിലും സ്‌പർശിക്കുന്നത് ഒഴിവാക്കുക.
 • വീടിന് പുറത്തായിരിക്കുമ്പോൾ കുറഞ്ഞ 1.5 മീറ്റർ സാമൂഹിക അകലം പാലിക്കുക.
 • ഹസ്‌തദാനങ്ങൾ, ആലിംഗനങ്ങൾ, ചുംബനങ്ങൾ എന്നിവ പോലുള്ള ശാരീരികമായ ആശംസകൾ ഒഴിവാക്കുക.
 • പൊതുഗതാഗതം ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾ തീവ ശ്രദ്ധ പുലർത്തുക.
 • ആൾക്കൂട്ടവും വലിയ പൊതുയോഗങ്ങളും ഒഴിവാക്കുക.
 • കാര്യങ്ങളെ കുറിച്ച് അവഗാഹം ഉണ്ടായിരിക്കുക - വിശ്വസനീയമായ ഔദ്യോഗിക വിവരങ്ങൾ മാത്രം ഉപയോഗിക്കുക. കൊറോണ വൈറസ് ഓസ്‌ട്രേലിയ മൊബൈൽ ഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യുകയും, കൊറോണ വൈറസ് ഓസ്‌ട്രേലിയ WhatsApp സേവനം സബ്‌സ്‌ക്രൈബ് ചെയ്യുകയും, ഏറ്റവും പുതിയ വിവരങ്ങൾക്കായി www.australia.gov.auസന്ദർശിക്കുകയും ചെയ്യുക.

പ്രായമായവർക്കുള്ള COVID-19 സപ്പോർട്ട് ലൈൻ

ഓൾഡർ പെൻഷനേഴ്‌സ് COVID-19 സപ്പോർട്ട് ലൈൻ പ്രായമായ ഓസ്‌ട്രേലിയക്കാർക്ക് വിവരങ്ങൾ നൽകുകയും, പിന്തുണ നൽകുകയും, അവരെ പരസ്‌പരം ബന്ധപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു.

ചില പ്രായമായ ആളുകൾ COVID-19-ന്‍റെ ഇരയാകാൻ അധിക സാധ്യതയുള്ളവരാണ്, പക്ഷേ ഇന്‍റർനെറ്റുമായി കണക്റ്റ് ചെയ്യാത്തവരും അവരുടെ സാഹചര്യങ്ങൾക്കായി വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ ആവശ്യമായവരുമാണ്. ഓൾഡർ പേഴ്‌സൺസ് COVID-19 സപ്പോർട്ട് ലൈൻ വിവരങ്ങളും പിന്തുണയും ലഭ്യമാക്കുന്നു.

പ്രായമായ ഓസ്‌ട്രേലിയക്കാർക്കും, അവരുടെ കുടുംബങ്ങൾക്കും, കെയറർമാർക്കും ഇനിപ്പറയുന്ന കാര്യങ്ങൾ ആവശ്യമുണ്ടെങ്കിൽ 1800 171 866 എന്ന നമ്പരിൽ സൗജന്യമായി വിളിക്കാവുന്നതാണ്:

 • COVID-19-ന്‍റെ നിയന്ത്രണങ്ങളെ കുറിച്ചും അത് അവരെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും ആരെങ്കിലുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
 • ഏകാന്തത അനുഭവപ്പെടുകയോ പ്രിയപ്പെട്ട ഒരാളെക്കുറിച്ച് ആശങ്കയുണ്ടെങ്കിലോ
 • ആർക്കെങ്കിലും സഹയാം നൽകാനോ, എന്തെങ്കിലും വിവരങ്ങൾ ആവശ്യമുണ്ടെലോ, ആരോടെങ്കിലും സംസാരിക്കേണ്ടത് ഉണ്ടെങ്കിലോ
 • ലഭിക്കുന്ന ഏജ്‌ഡ് കെയർ സേവനങ്ങൾ മാറ്റുന്നതിനെക്കുറിച്ച് സഹായമോ ഉപദേശമോ ആവശ്യമാണ്
 • പുതിയ കെയർ സേവനങ്ങളോ ഷോപ്പിംഗ് പോലെ അവശ്യ സാധനങ്ങളോ നേടുന്നതിന് സഹായം ആവശ്യമാണ്
 • ഡിമെൻഷ്യയുള്ള (മറവി രോഗം) ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ കുറിച്ച് നിങ്ങൾക്ക് ആശയങ്കയുണ്ട്
 • തങ്ങൾക്കോ മറ്റാർക്കെങ്കിലുമോ ഒറ്റത്തവണയോ അല്ലെങ്കിൽ പതിവായോ ക്ഷേമ പരിശോധന നടത്താൻ ആഗ്രഹിക്കുന്നു.

പ്രായമായ ഓസ്‌ട്രേലിയക്കാർക്കും, അവരുടെ കുടുംബങ്ങൾക്കും, കെയറർമാർക്കും അവർക്ക് ആവശ്യമുള്ള ഏത് വിവരങ്ങൾക്കോ അല്ലെങ്കിൽ സേവനങ്ങൾക്കോ 8.30am – 6pm AEST എന്ന സമയത്തിനിടയിൽ 1800 171 866 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ഫാക്റ്റ് ഷീറ്റുകൾ