ബിസിനസ്സുകൾ

JobKeeper എക്‌സ്റ്റൻഷൻ

യോഗ്യതയുള്ള ബിസിനസ്സുകൾക്കും (സ്വയം തൊഴിൽ ചെയ്യുന്നവരും ഉൾപ്പെടെ) ലാഭേച്ഛയില്ലാത്തെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 2021 മാർച്ച് 28 വരെ JobKeeper പേയ്‌മെന്‍റുകൾ ലഭിക്കുന്നത് തുടരുന്നതാണ്, ഇത് യഥാർത്ഥത്തിൽ 2020 സെപ്‌റ്റംബർ 27 വരെ നൽകുമെന്നാണ് കരുതപ്പെട്ടിരുന്നത്.

ഉടൻ വരാൻ പോകുന്ന മാറ്റങ്ങളുടെ ഒരു സംഗ്രഹം കാണുന്നതിന് treasury.gov.au/coronavirus/jobkeeper/extension സന്ദർശിക്കുക.

JobKeeper പേയ്‌മെന്‍റ്

കൊറോണ വൈറസ് (COVID-19) മൂലം ബുദ്ധിമുട്ടുന്ന ബിസിനസുകൾക്കുള്ള താൽക്കാലിക സബ്‌സിഡിയാണ് ഗവൺമെന്‍റിന്‍റെ JobKeeper പേയ്‌മെന്‍റ്.

യോഗ്യതയുള്ള തൊഴിലുടമകൾക്കും സോൾ ട്രേഡർമാർക്കും മറ്റ് സ്ഥാപനങ്ങൾക്കും അവരുടെ യോഗ്യതയുള്ള ജീവനക്കാരന് JobKeeper പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നതിന് അപേക്ഷിക്കാം. ഇത് അരിയേഴ്‌സായി തൊഴിലുടമകൾക്ക് ATO ഓരോ മാസവും നൽകുന്നതാണ്.

ATO ഓൺലൈൻ സേവനങ്ങളിലുള്ള ATO-യുടെ ബിസിനസ്സ് പോർട്ടൽ മുഖേന myGov ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു രജിസ്റ്ററ്റ് ചെയ്‌ത ടാക്‌സ് അല്ലെങ്കിൽ BAS ഏജന്‍റ് മുഖേനയോ ബിസിനസ്സുകൾക്ക് JobKeeper പേയ്‌മെന്‍റിന് അപേക്ഷിക്കാൻ കഴിയും.

ATO-യിൽ നിന്ന് നിലവിൽ ലഭ്യമാകുന്ന JobKeeper പിന്തുണയേയും സഹായത്തേയും കുറിച്ച് കൂടുതൽ അറിയുന്നതിന് www.ato.gov.au/JobKeeper എന്നതിലേക്ക് പോവുക.

ബില്ലുകളും വേതനവും നൽകാൻ പണമൊഴുക്ക് ഉറപ്പാക്കുന്നു

യോഗ്യതയുള്ള ബിസിനസ്സുകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന (NFP) ഓർ‌ഗനൈസേഷനുകൾ‌ക്കും 2020 സെപ്റ്റംബർ‌ മാസമോ ക്വാർട്ടറോ വരെ അവരുടെ പ്രവർ‌ത്തന സ്റ്റേറ്റ്‌മെന്‍റുകൾ നൽ‌കുന്നതിലൂടെ $20,000 മുതൽ $100,000 വരെ പണമൊഴുക്ക് ലഭിക്കുന്നതാണ്.

കൂടുതൽ അറിയുക: 

അപ്രന്‍റീസുകളും ട്രെയിനികളും

ഓസ്‌ട്രേലിയയുടെ വിദഗ്‌ദ തൊഴിലാളികളുടെ തുടർച്ചയായ വികസനത്തിന് സർക്കാർ പിന്തുണ നൽകുകയും യോഗ്യതയുള്ള ബിസിനസ്സുകൾക്ക് $21,000 വരെ 50 ശതമാനം വേതന സബ്‌സിഡി വാഗ്‌ദാനം ചെയ്‌ത് അപ്രന്‍റീസുകളെയും ട്രെയിനികളെയും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. 

കൂടുതൽ അറിയുക: 

ക്രെഡിറ്റും വായ്‌പകളും

വരുന്ന മാസങ്ങളിൽ നിങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇതിൽ പങ്കെടുക്കുന്ന വായ്‌പ ‌ദാതാക്കളിൽ നിന്ന് അധിക വായ്‌പകൾ കരസ്ഥമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കുമെന്നാണ് Coronavirus SME Guarantee Scheme (കൊറോണ SME ഗ്രാരണ്ടി സ്‌കീം) അർത്ഥമാക്കുന്നത്. 

പ്രവർത്തന മൂലധനത്തിന് ഉപയോഗിക്കാൻ പുതിയ ഈടില്ലത്ത വായ്‌പകൾ നൽകാൻ SME വായ്‌പ ദാതാക്കൾക്ക് 50 ശതമാനം ഗ്യാരണ്ടി സർക്കാർ നൽകും. 

നിലവിലുള്ള ചെറുകിട ബിസിനസ്സ് ഉപഭോക്താക്കൾക്ക് വായ്‌പ നൽകുന്ന വായ്‌പാ ദാതാക്കൾക്ക് ഉത്തരവാദിത്ത ബോധത്തോടെയുള്ള വായ്‌പാ വിതരണം ചെയ്യൽ ബാധ്യതകളിൽ നിന്ന് സർക്കാർ ഒരു ഇളവും നൽകുന്നുണ്ട്. 

ഈ ഇളവ് ആറുമാസത്തേക്കാണ്, പുതിയ ക്രെഡിറ്റ്, ക്രെഡിറ്റ് പരിധി വർദ്ധനവ്, ക്രെഡിറ്റ് വ്യതിയാനങ്ങൾ, വായ്‌പാ പുനഃസംഘടനകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ് ആവശ്യങ്ങൾക്കായുള്ള ഏത് ക്രെഡിറ്റിനും ഇത് ബാധകമാണ്. 

പിന്തുണയ്ക്കുന്ന പ്രദേശങ്ങളും മേഖലകളും

കൊറോണ വൈറസ് രോഗം ഏറ്റവും അധികം ബാധിച്ച കമ്മ്യൂണിറ്റികൾ, മേഖലകൾ, വ്യവസായങ്ങൾ എന്നിവയ്ക്കായി സർക്കാർ $1 ബില്ല്യൺ നീക്കിവച്ചിട്ടുണ്ട്. കോവിഡ് വ്യാപനം സംഭവിക്കുന്ന സമയത്ത് സഹായമാകുന്നതിനും രോഗമുക്തി കൈവരിക്കാൻ സഹായിക്കുന്നതിനും ഈ ഫണ്ടുകൾ ലഭ്യമാകും. കൂടാതെ, $715 ദശലക്ഷം വരെ തുകയ്‌ക്കുള്ള പാക്കേജിലൂടെ സർക്കാർ നമ്മുടെ എയർലൈൻ വ്യവസായത്തെയും സഹായിക്കുന്നു. 

നിങ്ങളുടെ ബിസിനസ്സിൽ നിക്ഷേപിക്കൽ

മൊത്തം വാർഷിക വിറ്റുവരവ് $500 ദശലക്ഷത്തിൽ താഴെയുള്ള ബിസിനസുകൾക്കായി തൽക്ഷണ ആസ്ഥി എഴുതിത്തള്ളൽ പരിധി $30,000-ൽ നിന്ന് $150,000 ആയി ഉയർത്തി. 

നിങ്ങളുടെ വെയർഹൗസിനായി പുതിയ ഉപകരണങ്ങൾ വാങ്ങുകയാണെങ്കിലും ഒരു സെക്കൻഡ് ഹാൻഡ് ട്രാക്‌ടർ വാങ്ങുകയാണെങ്കിലും, വർദ്ധിപ്പിച്ചതും വിപുലീകരിച്ചതുമായ തൽക്ഷണ ആസ്ഥി എഴുതിത്തള്ളലിൽ നിന്ന് 2020 ഡിസംബർ 31 വരെ നിങ്ങളുടെ ബിസിനസ്സിന് പ്രയോജനം ലഭിച്ചേക്കാം. 

15 മാസത്തെ നിക്ഷേപ പ്രോത്സാഹന സംരംഭത്തിലൂടെ യോഗ്യതയുള്ള ബിസിനസുകൾക്ക് ആക്‌സലറേറ്റഡ് ഡിപ്രീസിയേഷൻ ഡിഡക്ഷനുകൾ ലഭ്യമാകും. 

കൂടുതൽ അറിയുക: 

യോഗ്യതയുള്ള ബിസിനസുകൾക്കായി തൽക്ഷണ ആസ്‌തി എഴുതിത്തള്ളൽ

ബിസിനസ്സ് നിക്ഷേപത്തെ പിന്തുണയ്ക്കൽ - ആക്‌സലറേറ്റഡ് ഡിപ്രീസിയേഷൻ 

ഇവയും കാണുക: