ബിസിനസ്സുകൾക്ക്

JobKeeper പേയ്‌മെന്‍റ്

കൊറോണ വൈറസ് (COVID-19) മൂലം ബുദ്ധിമുട്ടുന്ന ബിസിനസുകൾക്കായുള്ള ഒരു താൽക്കാലിക സബ്‌സിഡിയായിരുന്നു ഗവൺമെന്‍റിന്‍റെ JobKeeper പേയ്‌മെന്‍റ്.

യോഗ്യതയുള്ള തൊഴിലുടമകൾക്കും സോൾ ട്രേഡർമാർക്കും മറ്റ് സ്ഥാപനങ്ങൾക്കും അവരുടെ യോഗ്യതയുള്ള ജീവനക്കാർക്കും JobKeeper പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നതിന് അപേക്ഷിക്കാൻ കഴിഞ്ഞേക്കും. ഇത് അരിയേഴ്‌സായി തൊഴിലുടമകൾക്ക് ATO ഓരോ മാസവും നൽകിയിരുന്നു.

ATO ഓൺലൈൻ സേവനങ്ങളിലുള്ള ATO-യുടെ ബിസിനസ്സ് പോർട്ടൽ മുഖേന ഒരു സോൾ ട്രേഡർ ആയിരുന്നെങ്കിൽ myGov ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു രജിസ്റ്ററ്റ് ചെയ്‌ത ടാക്‌സ് അല്ലെങ്കിൽ BAS ഏജന്‍റ് മുഖേനയോ ബിസിനസ്സുകൾക്ക് JobKeeper പേയ്‌മെന്‍റിന് അപേക്ഷിക്കാൻ കഴിഞ്ഞേക്കും.

JobKeeper പേയ്‌മെന്‍റിനെ കുറിച്ചുള്ള വിവരങ്ങൾക്ക് www.ato.gov.au/JobKeeper സന്ദർശിക്കുക.

ബില്ലുകളും വേതനവും നൽകാൻ പണമൊഴുക്ക് ഉറപ്പാക്കുന്നു

2020 മാർച്ച് മുതൽ 2020 സെപ്റ്റംബർ വരെ പ്രതിമാസ, ത്രൈമാസ പ്രവർത്തന ചിലവുകൾ സമർപ്പിക്കുന്നതിലൂടെ യോഗ്യതയുള്ള ബിസിനസ്സുകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ((NFP) ഓർ‌ഗനൈസേഷനുകൾക്കും $20,000 മുതൽ $100,000 വരെ തുകയ്ക്കുള്ള അധിക പണമൊഴുക്ക് ലഭിക്കുന്നതാണ്.

കൂടുതൽ അറിയുക: 

അപ്രന്‍റീസുകളും ട്രെയിനികളും

ഓസ്‌ട്രേലിയയുടെ വിദഗ്‌ദ തൊഴിലാളികളുടെ തുടർച്ചയായ വികസനത്തിന് സർക്കാർ പിന്തുണ നൽകുകയും യോഗ്യതയുള്ള ബിസിനസ്സുകൾക്ക് $21,000 വരെ 50 ശതമാനം വേതന സബ്‌സിഡി വാഗ്‌ദാനം ചെയ്‌ത് അപ്രന്‍റീസുകളെയും ട്രെയിനികളെയും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. 

കൂടുതൽ അറിയുക: 

ക്രെഡിറ്റും വായ്‌പകളും

വരുന്ന മാസങ്ങളിൽ നിങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇതിൽ പങ്കെടുക്കുന്ന വായ്‌പ ‌ദാതാക്കളിൽ നിന്ന് അധിക വായ്‌പകൾ കരസ്ഥമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കുമെന്നാണ് Coronavirus SME Guarantee Scheme (കൊറോണ SME ഗ്രാരണ്ടി സ്‌കീം) അർത്ഥമാക്കുന്നത്. 

പ്രവർത്തന മൂലധനത്തിന് ഉപയോഗിക്കാൻ പുതിയ ഈടില്ലത്ത വായ്‌പകൾ നൽകാൻ SME വായ്‌പ ദാതാക്കൾക്ക് 50 ശതമാനം ഗ്യാരണ്ടി സർക്കാർ നൽകും. 

നിലവിലുള്ള ചെറുകിട ബിസിനസ്സ് ഉപഭോക്താക്കൾക്ക് വായ്‌പ നൽകുന്ന വായ്‌പാ ദാതാക്കൾക്ക് ഉത്തരവാദിത്ത ബോധത്തോടെയുള്ള വായ്‌പാ വിതരണം ചെയ്യൽ ബാധ്യതകളിൽ നിന്ന് സർക്കാർ ഒരു ഇളവും നൽകുന്നുണ്ട്. 

ഈ ഇളവ് ആറുമാസത്തേക്കാണ്, പുതിയ ക്രെഡിറ്റ്, ക്രെഡിറ്റ് പരിധി വർദ്ധനവ്, ക്രെഡിറ്റ് വ്യതിയാനങ്ങൾ, വായ്‌പാ പുനഃസംഘടനകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ് ആവശ്യങ്ങൾക്കായുള്ള ഏത് ക്രെഡിറ്റിനും ഇത് ബാധകമാണ്. 

പിന്തുണയ്ക്കുന്ന പ്രദേശങ്ങളും മേഖലകളും

കൊറോണ വൈറസ് രോഗം ഏറ്റവും അധികം ബാധിച്ച കമ്മ്യൂണിറ്റികൾ, മേഖലകൾ, വ്യവസായങ്ങൾ എന്നിവയ്ക്കായി സർക്കാർ $1 ബില്ല്യൺ നീക്കിവച്ചിട്ടുണ്ട്. കോവിഡ് വ്യാപനം സംഭവിക്കുന്ന സമയത്ത് സഹായമാകുന്നതിനും രോഗമുക്തി കൈവരിക്കാൻ സഹായിക്കുന്നതിനും ഈ ഫണ്ടുകൾ ലഭ്യമാകും. കൂടാതെ, $715 ദശലക്ഷം വരെ തുകയ്‌ക്കുള്ള പാക്കേജിലൂടെ സർക്കാർ നമ്മുടെ എയർലൈൻ വ്യവസായത്തെയും സഹായിക്കുന്നു. 

ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിന് JobMaker പദ്ധതി പ്രകാരമുള്ള താൽക്കാലിക നടപടി ക്രമങ്ങൾ

2020–21 ബജറ്റിന്‍റെ ഭാഗമായി കൊറോണ വൈറസ് മഹാമാരിയുടെ (COVID-19) ആഘാതത്തിൽ നിന്ന് കരകയറാൻ ബിസിനസ്സുകളെ സഹായിക്കുന്നതിന് സർക്കാർ നിരവധി നടപടി ക്രമങ്ങൾ നടപ്പാക്കുന്നു.

നികുതി ഇളവുകൾ, കിഴിവുകൾ, നികുതി സമയത്ത് ആസ്‌തികളുടെ മൂല്യത്തകർച്ച എന്നിവ ക്ലെയിം ചെയ്യുന്നതുമായി ഈ നടപടി ക്രമങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. 2020–21, 2021–22 സാമ്പത്തിക വർഷങ്ങളിലെ COVID-19-ന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് അവ ബിസിനസുകൾക്ക് സഹായകരമാകും.

ഈ നടപടി ക്രമങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ജോബ്‌മേക്കർ ഹയറിംഗ് ക്രെഡിറ്റ്
  • താൽക്കാലികമായുള്ള മുഴുവൻ ചെലവ്
  • ലോസ് ക്യാരി ബാക്ക്
  • ബിസിനസ്സ് നിക്ഷേപത്തെ പിന്തുണയ്ക്കൽ - ആക്‌സലറേറ്റഡ് ഡിപ്രീസിയേഷൻ
  • തൽക്ഷണ അസറ്റ് റൈറ്റ്-ഓഫ്
  • ചെറുകിട ബിസിനസ് സ്ഥാപനത്തിന്‍റെ വിറ്റുവരവ് പരിധി വർദ്ധിപ്പിക്കൽ