COVID-19 വാക്‌സിനുകൾ

ഓസ്‌ട്രേലിയൻ കമ്മ്യൂണിറ്റിയിൽ താമസിക്കുന്ന എല്ലാവരെയും വാക്‌സിനേഷൻ സ്വീകരിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യ നിർദേശങ്ങൾക്ക് അനുസരിച്ചാണിത്.

COVID-19 വാക്‌സിനുകൾ, ഇനിപ്പറയുന്നവർ ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയയിലെ എല്ലാവർക്കും സൗജന്യമാണ്:

  • ഓസ്‌ട്രേലിയ വിസ കൈവശമുള്ളവർ,
  • വിദേശ സന്ദർശകർ,
  • അന്താരാഷ്ട്ര വിദ്യാർത്ഥികൾ,
  • കുടിയേറ്റ തൊഴിലാളികൾ,
  • അഭയാർത്ഥികൾ,
  • സാധുവായ വിസ കൈവശം ഇല്ലാത്ത ആളുകൾ എന്നിവർ ഉൾപ്പെടുന്നു.

ഓസ്‌ട്രേലിയയിലെ ആളുകൾ വാക്‌സിനേറ്റ് ചെയ്യപ്പെടുമ്പോൾ, അവരുടെ ഇമിഗ്രേഷനെ കുറിച്ചോ പൗരത്വ നിലയെ കുറിച്ചോ വിവരങ്ങൾ ശേഖരിക്കില്ല.

സൗജന്യ COVID-19 വാക്‌സിനേഷൻ ലഭിക്കുന്നതിന് നിങ്ങൾക്ക് Medicare-ന് യോഗ്യത ഉണ്ടായിരിക്കുകയോ അതിൽ എൻറോൾ ചെയ്യുകയോ ചെയ്യേണ്ടതില്ല. ഒരു Medicare കാർഡ് ആവശ്യമില്ലാത്ത ഒരു ക്ലീനിക്ക് കണ്ടെത്തുന്നതിന്, COVID-19 Vaccine Eligibility Checker ഉപയോഗിക്കുക.

COVID-19 വാക്‌സിൻ പ്രോഗ്രാമിനെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ ഭാഷയിൽ കാണുന്നതിന്, COVID-19 vaccine information in your language സന്ദർശിക്കുക.

ഫാക്റ്റ് ഷീറ്റുകൾ