വിസകളും അതിർത്തിയും

യാത്രാ നിയന്ത്രണങ്ങൾ

ഓസ്‌ട്രേലിയൻ ഇതര പൗരന്മാരെയും പ്രവാസികളെയും ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഒരു യാത്രാ നിരോധനം നിലവിലുണ്ട്.

യാത്രാ നിരോധനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകളിൽ ഓസ്‌ട്രേലിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ, പങ്കാളികൾ, പ്രായപൂർത്തിയാകാത്ത ആശ്രിതർ, നിയമപരമായ രക്ഷാകർത്താക്കൾ, യഥാർത്ഥ പങ്കാളികൾ എന്നിവർ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയിലെത്തിയ ശേഷം, എല്ലാ യാത്രക്കാരും 14 ദിവസത്തെ ഏകാന്തവാസം പൂർത്തിയാക്കേണ്ടതുണ്ട്.

താൽക്കാലിക വിസയുള്ളവർക്കുള്ള വിവരങ്ങൾ

നിലവിലുള്ള വിസയുടെ കാലഹരണ തീയതിക്കപ്പുറം ഓസ്‌ട്രേലിയയിൽ തുടരാൻ ആഗ്രഹിക്കുന്ന വിസ ഉടമകൾ മറ്റൊരു വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. വിസ ഉടമകൾ അവരുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു പുതിയ വിസ കണ്ടെത്തുന്നതിന് അവർ അവരുടെ വിസ ഓപ്ഷനുകൾ നോക്കുകയും  അവർക്ക് അതിനായി അപേക്ഷിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുകയും വേണം.

യാത്രാ നിയന്ത്രണങ്ങളെയും വിസകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, covid19.homeaffairs.gov.au സന്ദർശിക്കുക