വ്യക്തികൾക്കും കുടുംബങ്ങൾക്കും

കുടിയൊഴിപ്പിക്കലുകളൊന്നുമില്ല

സംസ്ഥാന, പ്രവിശ്യാ സർക്കാരുകൾ കുടിയൊഴിപ്പിക്കൽ ആറുമാസത്തേക്ക് നിർത്തിവയ്ക്കും. ഹ്രസ്വകാല കരാറുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഭൂവുടമകളെയും വാടകക്കാരെയും പ്രോത്സാഹിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ സംസ്ഥാന അല്ലെങ്കിൽ പ്രവിശ്യാ സർക്കാരിനോട് അന്വേഷിക്കുക.

വിരമിച്ചവർക്കുള്ള ഏറ്റവും കുറഞ്ഞ ഡ്രോഡൗൺ നിരക്ക് ഓപ്ഷനുകൾ

COVID-19 മഹാമാരിയുടെ ഫലമായി ധനവിപണിയിൽ ഉണ്ടായ ഗണ്യമായ നഷ്‌ടം ലഘൂകരിക്കാൻ സഹായിക്കുന്നതിന് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള പെൻഷനുകൾക്കും സമാന ഉൽ‌പ്പന്നങ്ങൾക്കുമുള്ള ഏറ്റവും കുറഞ്ഞ ഡ്രോഡൗൺ ആവശ്യകത 2019-20, 2020-21 വരുമാന വർഷങ്ങളിൽ 50% കുറച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.ato.gov.au/drawdown സന്ദർശിക്കുക

JobKeeper പേയ്‌മെന്‍റ്

കൊറോണ വൈറസ് (COVID-19) മൂലം ബുദ്ധിമുട്ടുന്ന ബിസിനസുകൾക്കായുള്ള ഒരു താൽക്കാലിക സബ്‌സിഡിയായിരുന്നു ഗവൺമെന്‍റിന്‍റെ JobKeeper പേയ്‌മെന്‍റ്.

യോഗ്യതയുള്ള തൊഴിലുടമകൾക്കും സോൾ ട്രേഡർമാർക്കും മറ്റ് സ്ഥാപനങ്ങൾക്കും അവരുടെ യോഗ്യതയുള്ള ജീവനക്കാർക്കും JobKeeper പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നതിന് അപേക്ഷിക്കാൻ കഴിഞ്ഞേക്കും. ഇത് അരിയേഴ്‌സായി തൊഴിലുടമകൾക്ക് ATO ഓരോ മാസവും നൽകിയിരുന്നു.

ATO ഓൺലൈൻ സേവനങ്ങളിലുള്ള ATO-യുടെ ബിസിനസ്സ് പോർട്ടൽ മുഖേന ഒരു സോൾ ട്രേഡർ ആയിരുന്നെങ്കിൽ myGov ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു രജിസ്റ്ററ്റ് ചെയ്‌ത ടാക്‌സ് അല്ലെങ്കിൽ BAS ഏജന്‍റ് മുഖേനയോ ബിസിനസ്സുകൾക്ക് JobKeeper പേയ്‌മെന്‍റിന് അപേക്ഷിക്കാൻ കഴിഞ്ഞേക്കും.

JobKeeper പേയ്‌മെന്‍റിനെ കുറിച്ചുള്ള വിവരങ്ങൾക്ക് www.ato.gov.au/JobKeeper സന്ദർശിക്കുക.

JobMaker ഹയറിംഗ് ക്രെഡിറ്റ്

16-35 വയസ് പ്രായമുള്ള കൂടുതൽ യുവ തൊഴിലന്വേഷകരെ നിയമിക്കുന്നതിനുള്ള ബിസിനസുകൾക്ക് പ്രോത്സാഹനമാണ് ജോബ് മേക്കർ ഹയറിംഗ് ക്രെഡിറ്റ് സ്‌കീം.

2020 ഒക്ടോബർ 7-നും 2021 ഒക്ടോബർ 6-നും ഇടയിൽ നിയമിക്കുന്ന യോഗ്യതയുള്ള ഓരോ അധിക തൊഴിലാളിയുടെയും പേരിൽ യോഗ്യതയുള്ള തൊഴിലുടമകൾക്ക് ജോബ്‌മേക്കർ ഹയറിംഗ് ക്രെഡിറ്റ് പേയ്‌മെന്‍റുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.ato.gov.au/jobmakerhiringcredit കാണുക

സിസ്റ്റം സുരക്ഷിതവും നീതിയുക്തമായും സൂക്ഷിക്കൽ

നിങ്ങളെ കബളിപ്പിച്ച് പണം നൽകാനോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകാനോ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്‌കാമുകളെ കുറിച്ച് ജാഗരൂകരാകുക.

സ്‌കാമർമാർ പലപ്പോഴും ഓസ്‌ട്രേലിയൻ ടാക്‌സേഷൻ ഓഫീസ് (ATO) പോലുള്ള വിശ്വസനീയമായ ഓർഗനൈസേഷനുകളിൽ നിന്നുള്ളവരാണെന്ന് നടിക്കും. ATO-യുമായുള്ള ഒരു ആശയവിനിമയം യഥാർത്ഥമാണോ എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും സംശയം തോന്നുകയാണെങ്കിൽ, അതിന് മറുപടി നൽകരുത്. 1800 008 540 എന്ന നമ്പറിൽ ATO സ്‌കാം ഹോട്ട്‌ലൈനിൽ വിളിക്കുകയോ കൂടുതൽ വിവരങ്ങൾക്ക് www.ato.gov.au/scams സന്ദർശിക്കുകയോ ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നതാണ്.

സർക്കാർ പേയ്‌മെന്‍റുകളും സേവനങ്ങളും

നിങ്ങൾക്ക് ഇതിനകം തന്നെ ഒരു Centrelink പേയ്‌മെന്‍റ് ഇല്ലെങ്കിൽ പോലും, നിങ്ങളെ സാമ്പത്തികമായി സഹായിക്കാൻ Services Australia-യ്ക്ക് കഴിഞ്ഞേക്കും. നിങ്ങൾ ഒരു സേവന കേന്ദ്രത്തിലേക്ക് പോകേണ്ട ആവശ്യമില്ല. നിങ്ങൾക്ക് സെൽഫ്‌-സർവീസ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു സോഷ്യൽ വർക്കറെയും ബന്ധപ്പെടാവുന്നതാണ്. നിങ്ങൾ ഇതിനകം തന്നെ ഒരു ഉപഭോക്താവാണെങ്കിൽ, കൊറോണ വൈറസ് (COVID-19) മൂലം നിങ്ങളുടെ പേയ്‌മെന്‍റുകളിലും സേവനങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ഒന്നിലധികം ഭാഷകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് servicesaustralia.gov.au/covid19 സന്ദർശിക്കുക