വ്യക്തികളും കുടുംബങ്ങളും

സൂപ്പർആനുവേഷന്‍റെ നേരത്തേയുള്ള റിലീസ്

യോഗ്യതയുള്ള വ്യക്തികൾ‌ക്ക് 2020 ഡിസംബർ 31-ന്‌ മുമ്പായി അവരുടെ സൂപ്പർ‌ആനുവേഷനിൽ നിന്ന് $10,000 വരെ പിൻവലിക്കാൻ myGov വഴി ഓൺ‌ലൈനായി അപേക്ഷിക്കാൻ‌ കഴിയും.

നിങ്ങളുടെ സൂപ്പർ നേരത്തേ ആക്‌സസ് ചെയ്യുന്നത് നിങ്ങളുടെ സൂപ്പർ ബാലൻസിനെ ബാധിക്കുകയും നിങ്ങളുടെ ഭാവി റിട്ടയർമെന്‍റ് വരുമാനത്തെ ബാധിക്കുകയും ചെയ്യുന്നതാണ്. സൂപ്പർ നേരത്തെ റിലീസ് ചെയ്യാൻ അപേക്ഷിക്കുന്നതിന് മുമ്പ് സാമ്പത്തിക ഉപദേശം തേടുക.

സൂപ്പർ നേരത്തെ റിലീസ് ചെയ്യുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ www.ato.gov.au/early-access സന്ദർശിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ഭാഷയിൽ ATO-യുമായി സംസാരിക്കാൻ 13 14 50 എന്ന നമ്പരിൽ Translating and Interpreting Service-ൽ (ട്രാൻസ്ലേഷൻ ആൻഡ് ഇന്‍റർപ്രെറ്റിംഗ് സർവീസ്) (TIS National) വിളിക്കുക.

കുടിയൊഴിപ്പിക്കലുകളൊന്നുമില്ല

സംസ്ഥാന, പ്രവിശ്യാ സർക്കാരുകൾ കുടിയൊഴിപ്പിക്കൽ ആറുമാസത്തേക്ക് നിർത്തിവയ്ക്കും. ഹ്രസ്വകാല കരാറുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഭൂവുടമകളെയും വാടകക്കാരെയും പ്രോത്സാഹിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ സംസ്ഥാന അല്ലെങ്കിൽ പ്രവിശ്യാ സർക്കാരിനോട് അന്വേഷിക്കുക.

വിരമിച്ചവർക്കുള്ള ഏറ്റവും കുറഞ്ഞ ഡ്രോഡൗൺ നിരക്ക് ഓപ്ഷനുകൾ

COVID-19 മഹാമാരിയുടെ ഫലമായി ധനവിപണിയിൽ ഉണ്ടായ ഗണ്യമായ നഷ്‌ടം ലഘൂകരിക്കാൻ സഹായിക്കുന്നതിന് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള പെൻഷനുകൾക്കും സമാന ഉൽ‌പ്പന്നങ്ങൾക്കുമുള്ള ഏറ്റവും കുറഞ്ഞ ഡ്രോഡൗൺ ആവശ്യകത 2019-20, 2020-21 വരുമാന വർഷങ്ങളിൽ 50% കുറച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.ato.gov.au/drawdown സന്ദർശിക്കുക

JobKeeper പേയ്‌മെന്‍റ്

ജീവനക്കാരുടെ വേതനച്ചെലവ് നൽകി സഹായിക്കുന്നതിലൂടെ COVID-19 ബാധിച്ച ബിസിനസ്സുകളെ JobKeeper പേയ്‌മെന്‍റ് പിന്തുണയ്ക്കുന്നു, അതിനാൽ കൂടുതൽ ഓസ്‌ട്രേലിയക്കാർക്ക് അവരുടെ ജോലി നിലനിർത്താനും വരുമാനം നേടുന്നത് തുടരാനും കഴിയും.

നിങ്ങളുടെ പേരിൽ രണ്ടാഴ്‌ച കാലത്തേക്കുള്ള JobKeeper പേയ്‌മെന്‍റ് ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ തൊഴിലുടമ ആ വിവരം നിങ്ങളെ അറിയിക്കും.

വിവരങ്ങൾക്ക് www.ato.gov.au/jobkeeper സന്ദർശിക്കുക

സിസ്റ്റം സുരക്ഷിതവും നീതിയുക്തമായും സൂക്ഷിക്കൽ

COVID-19 സ്‌കാമുകളും മറ്റ് സ്‌കാമുകളും ഉപയോഗിച്ച് ഓസ്‌ട്രേലിയക്കാരെ ലക്ഷ്യമിടുന്നതിൽ ഗണ്യമായ ഒരു വർദ്ധനവ് ഈയിടെ ഉണ്ടായിട്ടുണ്ട്. നിങ്ങളെ ഒരു സ്‌കാമർ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലോ ഒരു ഇമെയിൽ, SMS അല്ലെങ്കിൽ ഫോൺ കോളിനെക്കുറിച്ച് സംശയമുണ്ടെങ്കിലോ, ആദ്യം ഞങ്ങളുമായി ബന്ധപ്പെടുക.

ATO-യുമായുള്ള ഒരു ആശയവിനിമയം യഥാർത്ഥമാണോ എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും സംശയം തോന്നുകയാണെങ്കിൽ, അതിന് മറുപടി നൽകരുത്. 1800 008 540 എന്ന നമ്പറിൽ ATO സ്‌കാം ഹോട്ട്‌ലൈനിൽ വിളിക്കുകയോ www.ato.gov.au/scams സന്ദർശിക്കുകയോ ചെയ്യുക.

ആരെങ്കിലും നിങ്ങളുടെ ഐഡന്‍റിറ്റി മോഷ്‌ടിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്‌തുവെന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. നികുതിദായകർക്ക് അവരുടെ നികുതി ഐഡന്‍റിറ്റികൾ പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ വിവരങ്ങളും ഉപദേശവും സഹായവും നൽകുന്നു.

ഒരു വ്യക്തിയോ ബിസിനസ്സോ കാര്യങ്ങൾ ശരിയായി ചെയ്യുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, ആ വിവരം www.ato.gov.au/tipoff എന്ന വിലാസത്തിൽ ഞങ്ങളെ അറിയിക്കാനും നിങ്ങൾക്ക് കഴിയുന്നതാണ്.

സർക്കാർ പേയ്‌മെന്‍റുകളും സേവനങ്ങളും

നിങ്ങൾക്ക് ഇതിനകം തന്നെ ഒരു Centrelink പേയ്‌മെന്‍റ് ഇല്ലെങ്കിൽ പോലും, നിങ്ങളെ സാമ്പത്തികമായി സഹായിക്കാൻ Services Australia-യ്ക്ക് കഴിഞ്ഞേക്കും. നിങ്ങൾ ഒരു സേവന കേന്ദ്രത്തിലേക്ക് പോകേണ്ട ആവശ്യമില്ല. നിങ്ങൾക്ക് സെൽഫ്‌-സർവീസ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു സോഷ്യൽ വർക്കറെയും ബന്ധപ്പെടാവുന്നതാണ്. നിങ്ങൾ ഇതിനകം തന്നെ ഒരു ഉപഭോക്താവാണെങ്കിൽ, കൊറോണ വൈറസ് (COVID-19) മൂലം നിങ്ങളുടെ പേയ്‌മെന്‍റുകളിലും സേവനങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ഒന്നിലധികം ഭാഷകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് servicesaustralia.gov.au/covid19 സന്ദർശിക്കുക